ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷത്തിനു മുകളിൽ.

ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 78 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. 7,814,682 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,17,956 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 650 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 6,80,680 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കേസുകളുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!