ആരോഗ്യം ഇന്ത്യ ദുബായ്

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടുക്കുന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ഒരുദിവസത്തിനിടെ 63,371 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 895 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 87 ശതമാനത്തിൽ തുടരുന്നു.

ഇന്ത്യയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. രോഗികളേക്കാൾ കൂടുതൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശ്വാസകരമായ കണക്ക്. 7,372,394 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 112,214 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 64,53,780 ലെത്തി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 8,04,528 ആയി കുറഞ്ഞു. 87.56 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 1.52 ശതമാനത്തിൽ തന്നെ തുടരുന്നു. മഹാരാഷ്ട്ര, കർണാടകം ,കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകളുടെ വർധനവ്.

 

 

 

error: Content is protected !!