ഷാർജ

ജൂബയിൽ ബസ് സ്റ്റേഷന് സമീപം ഷാർജ ടാക്‌സിക്കായി പുതിയ 50 പാർക്കിംഗ് സ്ഥലങ്ങൾ

ജൂബയിൽ ബസ് സ്റ്റേഷന് അടുത്തുള്ള അൽ ജുബൈൽ ഭാഗത്ത് ഷാർജ ടാക്സി വാഹനങ്ങൾക്കായി മൊത്തം 50 പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

എമിറേറ്റിലെ വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും നൽകുന്ന ടാക്സി സേവനങ്ങൾ വികസിപ്പിക്കാനും നവീകരിക്കാനുമാണ് ഈ നീക്കം.

വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ നൽകിയതിന് ഷാർജ ടാക്സി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ ബുറൈമി ഷാർജ മുനിസിപ്പാലിറ്റിയോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

error: Content is protected !!