അബൂദാബി

യു എ ഇ പതാക ദിനം ; നവംബർ 3 ന് ഏവരോടും പതാക ഉയർത്താൻ നിർദ്ദേശിച്ച് ഷെയ്ഖ് മുഹമ്മദ്

നവംബർ 3 യു എ ഇയിലെ പതാക ദിനത്തോടനുബന്ധിച്ച് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയങ്ങളോടും സർക്കാർ സ്ഥാപനങ്ങളോടും യുഎഇയുടെ പതാക ഉയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു.

രാഷ്ട്രപതി, ഹൈസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അധികാരമേറ്റതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും നവംബർ 3 ന് യുഎഇ പതാക ദിനമായി ആചരിക്കുന്നത്.

ഷെയ്ഖ് മുഹമ്മദ് 2013 ലാണ് ഈ സംരംഭം അവതരിപ്പിച്ചത്. ഷെയ്ഖ് മുഹമ്മദ് ഇന്ന് വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഏവരോടും നവംബർ 3 ന് രാവിലെ 11 ന് പതാക ഉയർത്താൻ ക്ഷണിച്ചത്.

error: Content is protected !!