ഷാർജ

ഷാർജയിൽ പാർക്കിംഗ് ഫീസ് അടയ്ക്കാനായി ഇനി ടച്ച്സ്ക്രീൻ മെഷീൻ

ഷാർജയിൽ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനായി 400 ലധികം നൂതന ഉപകരണങ്ങൾ പുറത്തിറക്കിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ടച്ച്സ്ക്രീൻ സാങ്കേതികവിദ്യയുള്ള പുതിയ മെഷീനുകൾ എല്ലാ സേവനങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിനായുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.

ഇത്തരത്തിലുള്ള പുതിയ പേയ്‌മെന്റ് മെഷീനുകൾ മിഡിൽ ഈസ്റ്റിൽ ആദ്യമായിട്ടെന്നാണ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തരിഫി അഭിപ്രായപ്പെട്ടു . ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകാനും അവരുടെ സമയവും ഊർജ്ജവും ലാഭിക്കാനും മുനിസിപ്പാലിറ്റി ശ്രദ്ധാലുവാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സിവിൽ ബോഡിയുടെ എല്ലാ വകുപ്പുകളും തുടർച്ചയായി പ്രവർത്തിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ 8,519 പെയ്ഡ് പാർക്കിംഗ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഉപഭോക്തൃ സേവന മേഖല അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു.

error: Content is protected !!