ദുബായ്

ഷാർജ അൽ ഖാദിസിയ മേഖലയിലെ 3,936 അനധികൃത താമസക്കാരെ ഒഴിപ്പിച്ചു

ഷാർജ മുനിസിപ്പാലിറ്റി നടത്തിയ 1,514 പരിശോധനയിൽ 3,536 ബാച്ചിലർമാരെ 185 ‘ഫാമിലി ഒൺലി’ വസതികളിൽ നിന്ന് പുറത്താക്കി.161 റെസിഡൻഷ്യൽ യൂണിറ്റുകളുടെ ഉടമകൾക്ക് സബ്‌ലെറ്റിംഗ് ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പൗര സമിതി പിഴയും നൽകി. ഓപ്പറേഷൻ സമയത്ത് പരിശോധന സംഘം 169 മുന്നറിയിപ്പ് നോട്ടീസുകൾ നൽകിയിട്ടുണ്ട് .

ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (സേവാ) ഏകോപനത്തോടെ മുനിസിപ്പാലിറ്റി 79 വീടുകളിലേക്കുള്ള അനധികൃത പാർട്ടീഷനുകളും വൈദ്യുതി കണക്ഷനുകളും വിഛേദിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ ഒഴിപ്പിക്കൽ നീക്കം നടത്തിയത്.

അൽ ഖാദിസിയയിലെ താമസക്കാരിൽ പ്രൈവസിയുടെ പേരിലുള്ള പ്രശ്നങ്ങൾ , അക്രമാസക്തമായ പെരുമാറ്റം, മോഷണം എന്നിവയെക്കുറിച്ച് ഏറെ പരാതി ഉയർന്നിരുന്നു.

error: Content is protected !!