അജ്‌മാൻ

ഒക്ടോബർ 31 മുതൽ അജ്മാൻ ഹെറിറ്റേജ് ഡിസ്ട്രിക്ടിൽ പെയ്ഡ് പാർക്കിംഗ്

അജ്മാനിലെ മുനിസിപ്പാലിറ്റി, ആസൂത്രണ വകുപ്പ് ഹെറിറ്റേജ് ജില്ലയിൽ ഒക്ടോബർ 31 ശനിയാഴ്ച മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

കനത്ത തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ ശരിയായ ട്രാഫിക് നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

കാർ പാർക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം നൽകുകയെന്ന ലക്ഷ്യത്തോടെ പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി അജ്മാൻ എമിറേറ്റിലെ പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് വകുപ്പ് സൂചിപ്പിച്ചു.

error: Content is protected !!