അബൂദാബി ആരോഗ്യം

യുഎഇയിലെ കോവിഡ് മുന്നണിപ്രവർത്തകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ.

യാത്രാ ഇളവുകൾ, തിരഞ്ഞെടുക്കപ്പെട്ട സാംസ്‌കാരിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ഇളവുകൾ ഭവനനിർമാണത്തിന് സാമ്പത്തിക സഹായങ്ങൾ എന്നിവയാണ് ആനുകൂല്യങ്ങൾ. ഇതുസംബന്ധിച്ച് ഫ്രണ്ട്‌ലൈൻ ഹീറോസ് ഓഫീസ് (എഫ്.എച്ച്.ഒ.) വിവിധ പൊതു, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളുമായി ഉടമ്പടി ഒപ്പുവെച്ചു. അൽദാർ പ്രോപ്പർട്ടീസ്, ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ്, അബുദാബി വിനോദസഞ്ചര സാംസ്‌കാരിക വകുപ്പ് എന്നിവയെല്ലാം ഇതിലുൾപ്പെടും. വരും ആഴ്ചകളിൽ ആനുകൂല്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഭ്യമാക്കുമെന്ന് എഫ്.എച്ച്.ഒ. അറിയിച്ചു.

error: Content is protected !!