കേരളം

സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്സ് മരിച്ചു

കോഴിക്കോട്: സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി ഗര്‍ഭിണിയായ നഴ്സ് മരിച്ചു. ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സായ കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ കണ്‍മുന്നില്‍വച്ചായിരുന്നു അപകടം. ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്സി സ്‌കൂളിനു മുന്‍പിലായിരുന്നു സംഭവം.

ബസില്‍ കയറുന്ന സമയത്ത്, ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷെല്‍മി ബസില്‍ നിന്ന് റോഡരികിലേക്കു തെറിച്ചു വീണപ്പോള്‍ ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ആന്ധ്രയില്‍ നിന്ന് ചെമ്മീന്‍ കയറ്റി വന്ന ലോറിയാണ് ബസിന്റെ പിന്നില്‍ ഇടിച്ചത്. മക്കള്‍: സ്റ്റീവ്, സ്റ്റെഫിന്‍.

error: Content is protected !!