യുഎഇയിലെ മഴക്കാലം ഒക്ടോബർ 16 മുതൽ ആരംഭിക്കും. അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗമായ ഇബ്രാഹീം അൽ ജർവാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മഴക്കാലത്തിന് മുൻപുള്ള അസ്ഥിരകാലാവസ്ഥയിലൂടെയാണ് യുഎഇ ഇപ്പോൾ കടന്നുപോകുന്നത്.
മഴക്കാലം 16-ന് തുടങ്ങി ഡിസംബർ ആറിന് അവസാനിക്കും. ഇക്കാലത്ത് പ്രതീക്ഷിക്കുന്ന ഏറ്റവും കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ് ആണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കനത്ത മഴയും ആലിപ്പഴവർഷവുമുണ്ടായി. തിങ്കളാഴ്ച അജ്മാൻ, ഷാർജ, അൽഐൻ എന്നിവിടങ്ങളിലും മഴ ലഭിച്ചു.