അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് ബിഹാറിലെ പറ്റ്നയില്‍ നടക്കും. വെള്ളിയാഴ്ച ഡല്‍ഹിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാത്രി പറ്റ്നയില്‍ എത്തിച്ചിരുന്നു. പറ്റ്്നയിലെ എല്‍.ജെ.പി ഓഫീസില്‍ നടത്തുന്ന പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാരചടങ്ങുകള്‍ ആരംഭിക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം.
ഡല്‍ഹിയിലെ ജന്‍പഥിലുള്ള വസതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് പസ്വാന് അന്തരിച്ചത്.