ദുബായ്

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഡ്രാഗൺ ബോട്ട് ചലഞ്ചിനായുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നു

ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന ദുബായ് ഫെസ്റ്റിവൽ സിറ്റിയുടെ ഡ്രാഗൺ ബോട്ട് ചലഞ്ചിനായുള്ള രജിസ്ട്രേഷനുകൾ ആരംഭിക്കുന്നു. കോവിഡ‍് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മർസ പ്ലാസ ക്രീക്ക് സൈഡ് കേന്ദ്രത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ റജിസ്ട്രേഷൻ 28ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവർക്കും ആരോഗ്യം എന്ന ദുബായ് ഫെസ്റ്റിവൽ സിറ്റിയുടെ വീക്ഷണത്തിന്റെ ഭാഗമാണ് ‍ഡ്രാഗൺ ബോട്ട് ചലഞ്ച്. യുഎഇയിലെ വ്യവാസകേന്ദ്രങ്ങൾ, യൂണിവേഴ്സിറ്റി, സ്കൂൾ, കൂട്ടായ്മകൾ എന്നിവയ്ക്കെല്ലാം ങ്കെടുക്കാം. ആരോഗ്യസുരക്ഷാ കാരണങ്ങളാൽ ഇപ്രാവശ്യം ഓൺലൈനിൽ മാത്രമേ റജിസ്ട്രേഷൻ അനുവദിക്കുന്നുള്ളൂ. വർഷങ്ങളായി നടന്നുവരുന്ന ഡ്രാഗൺ ബോട്ട് ചലഞ്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി (ഡിഎഫ് സി)യുടെ മുഖമുദ്രയായെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അല്‍ ഫുത്തൈം ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് മ്ക്സ്ഡ് യൂസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടർ അബ്ദുല്ല ഹഗീലി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഐഡിയിലൂടെയോ നമ്പറിലൂടെയോ ബന്ധപെടാവുന്നതാണ് tanna@sirenevents.com / +971 4 446 2030 / aimee@sirenevents.com

ടീമുകൾക്ക് ഓൺലൈനിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ, കൂടാതെ ഡ്രാഗൺ ബോട്ട്, പാഡിൽസ്, ലൈഫ് ജാക്കറ്റുകൾ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ ഉപകരണങ്ങളും നൽകും.

error: Content is protected !!