അന്തർദേശീയം ആരോഗ്യം

കോവിഡിനെതിരായ രണ്ടാം വാക്സീന് അനുമതി നൽകി റഷ്യ.

കോവിഡിനെതിരായ രണ്ടാം വാക്സീന് അനുമതി നൽകി റഷ്യ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സീൻ വികസിപ്പിച്ചത്. എപിവാക്‌കൊറോണ(EpiVacCorona) എന്ന പേരുള്ള വാക്‌സിന്‍ ആണ് വികസിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 പേരില്‍ കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു.

ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് വാക്സീന് അനുമതി നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. വാക്സീന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പുടിൻ അഭിനന്ദിച്ചു. രണ്ട് വാക്സീനുകളും നിർമാണം വർധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്സീൻ അവർക്കും നൽകുമെന്നും പുടിൻ അറിയിച്ചു.

എപിവാക്‌കൊറോണ വാക്‌സിന്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി വന്‍തോതില്‍ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബീരിയയില്‍ നിന്നുള്ള 5000 പേരുള്‍പ്പെടെ 30,000 ആളുകളിലാവും വാക്‌സിന്‍ പരീക്ഷിക്കുക.

അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്സീൻ സ്പുട്നിക് 5 പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയിട്ടില്ല. നിലവില്‍ മോസ്‌കോയിലെ 40000 വളണ്ടിയര്‍മാര്‍ക്ക് മാത്രമാണ് സ്പുട്‌നിക് നല്‍കിയത്.

error: Content is protected !!