ഷാർജ

ഷാർജയിൽ അമിതവേഗത്തിൽ വന്ന കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്ക്

ഷാർജയിലെ അൽ ഇത്തിഹാദ് റോഡിലെ പെട്രോൾ പമ്പിലേക്ക് ഒക്ടോബർ 13 നാണ് അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് രണ്ട് പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിക്കേറ്റത്.

കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സിരി അൽ ഷംസി പറഞ്ഞു. പരിക്കേറ്റ ജീവനക്കാരായ ഇന്ത്യക്കാരനെയും ഫിലിപ്പിനോക്കാരനെയും ചികിത്സയ്ക്കായി അൽ കാസിമി ആശുപത്രിയിലേക്ക് മാറ്റി.

ഒക്ടോബർ 13 ന് രാത്രി 11.44 നാണ് സംഭവം നടന്നത്. സിസിടിവി ഫൂട്ടേജ് പ്രകാരം അമിതവേഗത്തിൽ വന്ന കാർ പെട്ടെന്ന് റോഡിൽ നിന്ന് തെന്നിമാറി പെട്രോൾ പമ്പിൽ ഇടിച്ച് നാശനഷ്ടമുണ്ടാക്കുകയും പെട്രോൾ പമ്പ് സ്റ്റേഷൻ തകർക്കുകയും ചെയ്തു. അപകടത്തിൽപ്പെടാതിരിക്കാൻ രണ്ട് ജീവനക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു.

അപകടകാരണം കണ്ടെത്താൻ ബുഹൈറ പോലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചു.

error: Content is protected !!