അബൂദാബി

യു എ ഇയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്‌ വീടുകളിൽ സ്വകാര്യ ട്യൂഷൻ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പറയുന്നു. നിയമ ലംഘകർക്ക് 30,000 ദിർഹം വരെയാണ് പിഴ.
പൊതു, സ്വകാര്യ സ്ഥലങ്ങളിലോ വീടുകളിലോ കുട്ടികളെ വിളിച്ചുവരുത്തി ഫീസ് വാങ്ങിയോ സൗജന്യമായോ ട്യൂഷൻ എടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു.

കോവിഡ് ജാഗ്രതയുടെ ഭാഗമായി വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

error: Content is protected !!