Info

കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. കസ്റ്റംസിന് നല്‍കിയ 33 പേജുളള രഹസ്യമൊഴിയുടെ പകര്‍പ്പ് നിയപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.

കീഴ്ക്കോടതി ഈ ആവശ്യം തളളിയതിനെ തുടര്‍ന്നാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാകാതെ മൊഴിപകര്‍പ്പ് നല്‍കാനാവില്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുളളത്. മൊഴിയിലെ വിശദാംശങ്ങള്‍ പുറത്താകുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കും. അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം പകര്‍പ്പ് കൈമാറാമെന്നും വാദത്തിനിടെ കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

error: Content is protected !!