അന്തർദേശീയം

ഇറ്റലിയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷം ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,010 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് 8,804 ആണ്.

55 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിനമരണസംഖ്യ 900 ആയിരുന്നു. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 638 ആയി വര്‍ധിച്ചു. വ്യാഴാഴ്ചത്തേക്കാള്‍ 50 രോഗികള്‍ അധികമാണിത്.

ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗവ്യാപനം തീവ്രമാണെങ്കിലും മരണം കുറവാണെന്നതാണ് ആശ്വാസം.രോഗവ്യാപനം നിയന്ത്രിക്കാന്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, കായികവിനോദം, സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമാണ്.

error: Content is protected !!