അന്തർദേശീയം അബൂദാബി ഇന്ത്യ

യു എ ഇയിലേക്ക് വിസിറ്റ് –ടൂറിസ്റ്റ് വിസയില്‍ വരുന്നവർ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണം

യു എ ഇയിലേക്ക് വിസിറ്റ്–ടൂറിസ്റ്റ് വീസയില്‍ വരുന്നവർ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണമെന്ന് അധികൃതർ. ഒപ്പം ഇൻഷുറൻസ്, ബന്ധുക്കളുടേയോ താമസിക്കുന്ന ഹോട്ടലിൻറേയോ വിവരങ്ങൾ എന്നിവയും ഇമിഗ്രേഷനിൽ കൈമാറണം.സന്ദർശകരായി എത്തുന്നവർ ആരോഗ്യ ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുത്തിരിക്കണമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്. അതേസമയം, യാത്രാനിയമങ്ങൾ പാലിക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3ലെത്തി മണിക്കൂറുകളോളം കുടുങ്ങിയ മലയാളികളിൽ 19 പേർ ഇന്നലെ രാത്രിയോടെ പുറത്തിറങ്ങി. 3 പേരാണ് ഇനി പുറത്തിറങ്ങാനുള്ളതെന്നും അവരുടെ പ്രശ്നം ഇന്ന് രാത്രിയോടെ പരിഹരിക്കുമെന്നാണ് വിവരം. ഇതുപോലെ കുടുങ്ങിയ പാക്കിസ്ഥാനികളും മറ്റും ഇന്നലെ രാത്രി നാട്ടിലേയ്ക്ക് തിരിച്ചുപോയിരുന്നു. 140 ഓളം ഇന്ത്യൻ യാത്രക്കാരോട് വ്യാഴാഴ്ച സ്വരാജ്യങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.

യു എ ഇയിലേക്ക് വിസിറ്റ്–ടൂറിസ്റ്റ് വീസയില്‍ വരുന്നവർ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണമെന്ന കാര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ, ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും നിയമങ്ങൾ അറിയിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

error: Content is protected !!