അന്തർദേശീയം ആരോഗ്യം ദുബായ് യാത്ര

ട്രംപിന്റെ പ്രോട്ടോക്കോള്‍ ലംഘനം; കോവിഡ് ചികിത്സയിലിരിക്കെ കാര്‍ യാത്ര വിവാദമാകുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിക്കു പുറത്തിറങ്ങിയതില്‍ ആരോഗ്യവിദഗ്‍ധരും പൊതുസമൂഹത്തിനിടയിലും എതിര്‍പ്പ് ശക്തമായിട്ടുണ്ട്. തന്‍റെ ആരോഗ്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു ട്രംപിന്‍റെ യാത്ര. കാറില്‍ ട്രംപിനെക്കൂടാതെ മറ്റ് രണ്ടുപേരുമുണ്ട്. ബുള്ളറ്റ്പ്രൂഫ് കാറായിരുന്നു ഇത്. ട്രംപ് മാസ്ക് ധരിച്ചിരുന്നു. അണികള്‍ക്ക് നേരെ കൈ വീശി കാണിക്കുകയും ചെയ്തു.കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയായിരുന്നു പ്രസിഡന്‍റിന്‍റെ യാത്രയെന്നായിരുന്നു വൈറ്റ് ഹൗസിന്‍റെ വിശദീകരണം. എന്നാല്‍ രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രവര്‍ത്തിയാണ് പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണ് ചെയ്യുകയെന്നും അരോഗ്യവിദഗ്‍ധര്‍ പറയുന്നു.

error: Content is protected !!