അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിലെ റോഡുകളിൽ ഒരു ടയർ അഞ്ച് വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്ന മുന്നറിയിപ്പ് നൽകി ആർടിഎ

മാനുഫാക്ച്ചറിങ് ഡേറ്റ് മുതൽ അഞ്ച് വർഷത്തിൽ കൂടുതലുള്ള ടയർ ഉപയോഗിക്കുന്ന വാഹനങ്ങൾ യുഎഇ റോഡുകളിൽ അനുവദനീയമല്ലെന്ന് ദുബായ് റോഡുകളിൽ ഒരു മാസം നീണ്ടുനിന്ന കാറുകളുടെ പരിശോധനയെത്തുടർന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു.

ലൈസൻസിംഗ് ഏജൻസിയിലെ ആർ‌ടി‌എയുടെ ലൈസൻസിംഗ് ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഫീൽഡ് ടീമുകളാണ് ഇതിനായുള്ള കാമ്പെയ്‌ൻ നടത്തിയത്. മാനുഫാക്ച്ചറിങ് ഡേറ്റ് മുതൽ അഞ്ച് വർഷം കവിഞ്ഞ ടയറുള്ള വാഹനങ്ങൾ സാങ്കേതിക പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് ആർടിഎ അറിയിച്ചു.

error: Content is protected !!