അബൂദാബി ആരോഗ്യം

യുഎ ഇയിൽ ഇന്ന് 1,578 പുതിയ കോവിഡ് കേസുകൾ / 1,550 പേർക്ക് രോഗമുക്തി / 2 മരണങ്ങൾ

യുഎ ഇയിൽ ഇന്നും 1500 ന് മുകളിൽ കോവിഡ് കേസുകൾ കണ്ടെത്തി.  യുഎഇയിൽ ഇന്ന് 1,578 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,550 പേർക്ക് രോഗമുക്തിയും 2 മരണങ്ങളും രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,578 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 120,710 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,550 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 113,364 ആയി.

യുഎഇയിൽ നിലവിൽ 6,872 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. ഇന്ന് സ്ഥിരീകരിച്ച 2 മരണങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 474 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 114,483 പുതിയ പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്.

error: Content is protected !!