അബൂദാബി ആരോഗ്യം

യുഎ ഇയിൽ ഇന്ന് 1,563 പുതിയ കോവിഡ് കേസുകൾ / 1,704 പേർക്ക് രോഗമുക്തി / ഒരു മരണം

യുഎ ഇയിൽ ഇന്നും 1500 ന് മുകളിൽ കോവിഡ് കേസുകൾ രേഖപ്പെടുത്തി.  യുഎഇയിൽ ഇന്ന് 1,563 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,704 പേർക്ക് രോഗമുക്തിയും ഒരു മരണവും രേഖപ്പെടുത്തി.

ഇന്നത്തെ പുതിയ 1,563 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 122,273 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,704 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 115,068 ആയി.

യുഎഇയിൽ നിലവിൽ 6,872 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്. ഇന്ന് സ്ഥിരീകരിച്ച ഒരു മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 475 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

120,351 പുതിയ പരിശോധനകളിലൂടെയാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്.

error: Content is protected !!