അബൂദാബി ആരോഗ്യം

കൊവിഡ് വാക്സിന്‍ സ്വീകരിച്ച് യുഎഇ യൂത്ത് മിനിസ്റ്റർ

യുഎഇ സാംസ്കാരിക, യുവജന വികസന മന്ത്രി നൂറ അല്‍ കാബിയ്ക്ക് കൊവിഡ് വാക്സിന്‍ നല്‍കി. വാക്സിനെടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത മന്ത്രി തന്നെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നന്ദിയും അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ഷൈയ്ഖ് അബ്‍ദുല്ല ബിന്‍ സായിദിനും വെള്ളിയാഴ്‍ച കൊവിഡ് വാക്സിന്‍ നല്‍കിയിരുന്നു.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിന്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷങ്ങള്‍ക്കൊടുവിലാണ് യുഎഇയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

error: Content is protected !!