ആരോഗ്യം ഇന്ത്യ കേരളം

കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ചതിൽ നിന്ന് എങ്ങനെ മോശം സാഹചര്യത്തിലേക്ക് പോയി ; ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ‘സണ്‍ഡേ സംവാദ്’ പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളില്‍ ഇട്ട കുറിപ്പിലാണ് കേരളത്തില്‍ രോഗ വ്യാപനം കൂടുന്നതില്‍ ഹര്‍ഷ വര്‍ധന്‍ ആശങ്ക അറിയിച്ചത്. സംഭവിച്ച വീഴ്ചകള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഹര്‍ഷവര്‍ധന്‍ പറയുന്നു.

നാല് വിഷയങ്ങളാണ് ‘സണ്ടേ സംവാദില്‍’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഒന്ന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ കോവിഡ് പ്രതിരോധം നടത്തിയ കേരളത്തില്‍ സാഹചര്യം എന്തുകൊണ്ട് മോശമായി എന്നതിനെക്കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച ഒരു മണിക്കാണ് സണ്‍ഡേ സംവാദിന്റെ പൂര്‍ണഭാഗം പുറത്തുവരുക.

error: Content is protected !!