ഇന്ത്യ ദുബായ് ദേശീയം

ഉത്തർപ്രദേശ് ഹത്രാസിൽ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി പൊലീസ്

ഉത്തർപ്രദേശ് ഹത്രാസിൽ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി പൊലീസ്. പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ മാധ്യമങ്ങൾക്ക് അനുവാദമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിലുള്ള വരെ പോലും കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടുന്ന ഉള്ളൂ. അതിദാരുണമായ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാനോ, കുടുംബത്തിന്റെ പ്രതികരണത്തിനോ പൊലീസ് അനുവാദിക്കുന്നില്ല. അതിനിടെ പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പ്രദേശത്ത് ഇന്നും പ്രതിഷേധം ശക്തമായി. പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരെ പൊലീസ് തടഞ്ഞു.

 

error: Content is protected !!