Info

വാളയാർ കേസ് ; മാതാപിതാക്കൾ ഇന്ന് മുതൽ വീടിന് മുന്നിൽ സത്യാഗ്രഹമിരിക്കും

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഇന്ന് ഒരു വര്‍ഷം. നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇന്ന് മുതല്‍ ഒരാഴ്ച വീടിന് മുന്നില്‍ അവർ സത്യാഗ്രഹമിരിക്കും.

2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിപ്പെട്ടിരുന്നു. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നല്‍കിയിട്ടുണ്ട്. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതിയില്‍ അടുത്തയാഴ്ച വാദം തുടങ്ങും.

error: Content is protected !!