Info

നീണ്ട ഇടവേളയ്ക്ക് ശേഷം ഭക്തർ ശബരിമലയിൽ ദർശനത്തിനെത്തി

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിനായെത്തി. തുലാമാസ പൂജകള്‍ക്കായി നട തുറന്നതോടെ രാവിലെ ആറു മണിയോടെ കടുത്ത പരിശോധനകള്‍ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങി. നിലക്കലില്‍ ഭക്തരുടെ തിരിച്ചറിയല്‍ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശബരിമലയില്‍ അതിനു ശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത 250 പേര്‍ക്ക് വീതമാണ് പ്രതിദിനം ദര്‍ശനാനുമതി. 21നാണ് നട അടക്കുന്നത്. അതുവരെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അയ്യപ്പനെ തൊഴാം. മല കയറാന്‍ മാസ്ക് നിര്‍ബന്ധമല്ല. എന്നാല്‍ ദര്‍ശനത്തിന് പോകുമ്ബോഴും പമ്ബയിലും മറ്റ് പ്രദേശങ്ങളിലും മാസ്ക് നി‍ര്‍ബന്ധമാണ്. കൂട്ടം കൂടി ഭക്തര്‍ മല കയറാനും പാടില്ല.

error: Content is protected !!