റാസൽഖൈമ

റാസല്‍ഖൈമയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന 13 വയസുകാരനും മരണമടഞ്ഞു

റാസ് അൽ ഖൈമയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13 കാരനായ എമിറാത്തി ബാലൻ റാസ് അൽ ഖൈമയിലെ ഖലീഫ ആശുപത്രിയിൽ മരിച്ചു.

ഒക്ടോബർ 29 ന് വൈകുന്നേരമാണ് അപകടത്തിൽ 13 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ 12 വയസുള്ള എമിറാത്തി ആൺകുട്ടി സംഭവസ്ഥലത്ത് മരിച്ചു. 13 ഉം 11 ഉം വയസുള്ള മറ്റ് രണ്ട് ആൺകുട്ടികൾക്ക് യഥാക്രമം ഗുരുതരവും നിസ്സാരവുമായ പരിക്കുകൾ സംഭവിച്ചിരുന്നു.

റാസ് അൽ ഖൈമയിലെ അൽ ഗൈൽ പ്രദേശത്താണ് അപകടം റിപ്പോർട്ട് ചെയ്തത്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ഇപ്പോൾ മരണപ്പെട്ട 13 വയസുള്ള കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്, 10 ദിവസം ചികിത്സയിലായിരുന്നെങ്കിലും ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

 

error: Content is protected !!