ഷാർജ

ഷാർജയിൽ 18 മാസം പ്രായമുള്ള കുഞ്ഞ് ബാത്ത്ടബില്‍ മുങ്ങി മരിച്ചു.

ഷാർജയിൽ 18 മാസം പ്രായമുള്ള കുഞ്ഞ് ബാത്ത്ടബില്‍ മുങ്ങി മരിച്ചു.അൽ മജാസ് ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ടവൽ എടുക്കാൻ വേണ്ടി പോയി വരുമ്പോഴേക്കും കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു. ഏഷ്യൻ സ്വദേശിയാണ് മരണപ്പെട്ട ആൺകുട്ടി.

കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ നിന്ന് ആണ്‍കുഞ്ഞിന്റെ മരണം സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഷാര്‍ജ പൊലീസിന് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കാരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ് , അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.

error: Content is protected !!