റാസൽഖൈമ

യുഎഇയിൽ നിയമങ്ങൾ ലംഘിക്കുകയും പൊതുജനസമാധാനം അസ്വസ്ഥമാക്കുകയും ചെയ്ത 369 മോട്ടോർ ബൈക്കുകളും സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു

റാസ് അൽ ഖൈമ പോലീസ് ണ്ടാഴ്ചയ്ക്കുള്ളിൽ നടത്തിയ തീവ്രമായ റോഡ് സുരക്ഷാ പ്രചാരണത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 369 മോട്ടോർ ബൈക്കുകളും ഇ-സ്‌കൂട്ടറുകളും പിടിച്ചെടുത്തു.

പിടിച്ചെടുത്ത മോട്ടോർ ബൈക്കുകളും സ്‌കൂട്ടറുകൾ നഗരവീഥികളിലൂടെയും നടപ്പാതകളിലൂടെയും അതിവേഗം സഞ്ചരിക്കുകയും ശല്യമുണ്ടാക്കുകയും രാത്രിയിൽ വൻ ശബ്ദം ഉണ്ടാക്കുകയും പൊതു ജനസമാധാനം അസ്വസ്ഥമാക്കുകയും ചെയ്തുവെന്ന് കേന്ദ്ര ഓപ്പറേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സയീദ് അൽ ഹുമൈദി ചൂണ്ടിക്കാട്ടി.

ഈ വർഷം നടന്ന നിരവധി പ്രചാരണങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്യാത്തതും ലൈസൻസില്ലാതെ ചെറുപ്പക്കാർ ഓടിക്കുന്നതുമായ നിരവധി മോട്ടോർ ബൈക്കുകളും ഇ-സ്കൂട്ടറുകളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

error: Content is protected !!