അബൂദാബി

പ്രത്യേക അബൂദബി ഉച്ചകോടിയിൽ ഹമദ് രാജാവ് പങ്കെടുത്തു

ബഹ്റൈന്‍, യു.എ.ഇ, ജോര്‍ഡന്‍ എന്നീ രാജ്യങ്ങളുടെ ത്രിരാഷ്​ട്ര ഉച്ചകോടിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ​െങ്കടുത്തു.അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍, ജോര്‍ഡന്‍ രാജാവ് അബ്​ദുല്ല രണ്ടാമന്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കാളികളായത്​.

ആരോഗ്യം, ഭക്ഷ്യസുരക്ഷ, കോവിഡ് പ്രതിരോധം എന്നീ മേഖലകളായിരുന്നു പ്രധാന ചര്‍ച്ച. അറബ് മേഖലയിലെ പ്രശ്​നങ്ങളില്‍ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. വിവിധ വിഷയങ്ങളില്‍ സമാന മനസ്​കരുമായി സഹകരിക്കാനുള്ള സാധ്യതകളും വിഷയമായി. ഫലസ്​തീന്‍ പ്രശ്​നത്തിന് രമ്യപരിഹാരത്തിനും ഇരുരാജ്യങ്ങളെന്ന ഫോര്‍മുല അംഗീകരിച്ച്‌ മുന്നോട്ടുപോകാന്‍​ ശ്രമം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

error: Content is protected !!