ദുബായ് ഫുജൈറ

അവധിദിവസങ്ങൾ മുൻകൂട്ടി ക്യാമ്പിങ്ങിന് നിരോധനം റാസൽഖൈമക്കുപുറമെ ഫുജൈറയിലും

 

യു.എ.ഇ ദേശീയ ദിനം, ക്രിസ്മസ്, ന്യൂ ഇയർ അവധികളും മുൻനിർത്തിയാണ് നിരോധനം.

റാസൽഖൈമക്ക് പിന്നാലെ ഫുജൈറയിലും ക്യാമ്പിങ് നിരോധിച്ചു. യു.എ.ഇ ദേശീയ ദിനം, ക്രിസ്മസ്, ന്യൂ ഇയർ അവധികളും മുൻനിർത്തിയാണ് നിരോധനം. ടെൻറുകളിലും കാരവനിലും ഒത്തുചേരുന്നതിനും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് വിലക്ക്. ഫുജൈറ എമിറേറ്റിെൻറ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കുമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗനീം അൽ കാബി പറഞ്ഞു.

ഫുജൈറയിലെ മനോഹരമായ പ്രദേശങ്ങൾ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. രാത്രിയും പകലും ഇവിടെ ടെൻറടിക്കുന്നതും കൂട്ടം ചേരുന്നതും ഭക്ഷണമുണ്ടാക്കുന്നതും പതിവാണ്. അവധി ദിവസങ്ങളിൽ കവിഞ്ഞ തോതിൽ യാത്രക്കാർ ഇവിടേക്കെത്താൻ സാധ്യതയുള്ളത് മുൻകൂട്ടികണ്ടാണ് നിരോധനം. ഫുജൈറ പൊലീസ് പ്രദേശങ്ങളിൽ സ്ഥിരം സ്വഭാവത്തിൽ പരിശോധന നടത്തും. നിരോധനം ലംഘിക്കുന്നവർക്ക് ശിക്ഷ നേരിടേണ്ടി വരും. ഫൈൻ ഈടാക്കുന്നതിനു പുറമെ കാരവനും കാമ്പും ടെൻറും നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

error: Content is protected !!