ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്ബത് ലക്ഷമായി പിന്നിട്ടു. അറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,19,56,870 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 14,48,183 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു.അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 93,09,788 ആയി. ആകെ മരണം 1,35,715 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,55,555 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.