അന്തർദേശീയം ഇന്ത്യ

യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ; ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ക്ക് ഡിസംബര്‍ മൂന്നുവരെ വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ക്ക് ഡിസംബര്‍ മൂന്നുവരെ വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ഇത് അഞ്ചാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ ആഴ്ച ഡല്‍ഹി- ഹോങ്കോങ് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതുകൊണ്ട് നവംബര്‍ 20 നും ഡിസംബര്‍ 3 നും ഇടയില്‍ ഡല്‍ഹി- ഹോങ്കോങ് സര്‍വീസുകള്‍ നിരോധിച്ചതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!