ദുബായ്

യന്ത്രച്ചിറകുമായ് പറന്ന് ചരിത്രം സൃഷ്ടിച്ച ജെറ്റ്മാൻ പൈലറ്റ് വിൻസെന്റ് റെഫെറ്റ് ദുബായിൽ പരിശീലനത്തിടെ മരണപ്പെട്ടു

ജെറ്റ് എഞ്ചിനികളും കാർബൺ-ഫൈബർ ചിറകുകളും ഉപയോഗിച്ച് ദുബായ്ക്ക് മുകളിൽ പറന്ന് ചരിത്രം സൃഷ്ടിച്ച “ജെറ്റ്മാൻ” ടീമിന്റെ ഭാഗമായ ഫ്രഞ്ച്കാരൻ റെഫെറ്റ് ഇന്ന് രാവിലെ ദുബായിൽ പരിശീലനത്തിനിടെ മരണപ്പെട്ടു

ദുബായിൽ യന്ത്രച്ചിറകില്‍ 1800 മീറ്റര്‍ ഉയരത്തില്‍ പറന്ന് ചരിത്രം സൃഷ്ടിച്ചിരിന്നു ഈ ജെറ്റ്മാന്‍. യന്ത്രച്ചിറകില്‍ ആദ്യമായാണ് ഒരാള്‍ ഇത്രയും ഉയരത്തില്‍ പറന്നത്. ഇന്ന് ദുബായ് സിറ്റിയ്ക്ക് പുറത്തുള്ള ഒരു മരുഭൂമിയിൽ വെച്ചുണ്ടായ പരിശീലനത്തിനിടെയാണ്  റെഫെറ്റിന് മരണം സംഭവിച്ചത്.  36 വയസ്സായിരുന്നു ഇദ്ദേഹത്തിന്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

error: Content is protected !!