ദുബായ്

ദുബായിൽ അംഗീകാരമില്ലാതെ മോഡി കൂട്ടിയ 27 വാഹനങ്ങൾ ദുബായ് പോലീസ് പിടിച്ചെടുത്തു

ദുബായിൽ അംഗീകാരമില്ലാതെ മോഡി കൂട്ടിയ 27 വാഹനങ്ങൾ ദുബായ് പോലീസ് പിടിച്ചെടുത്തു.ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (സിഐഡി), അൽ ഹെബാബ് പോലീസ് സ്റ്റേഷൻ, അൽ ഫക്കാ പോലീസ് സ്റ്റേഷൻ എന്നിവയുടെ സഹകരണത്തോടെ അൽ ബർഷാ പോലീസ് സ്റ്റേഷൻ ദുബായിലെ അൽ ഖുദ്ര സ്ട്രീറ്റിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാതെ മോഡി കൂട്ടിയ 27 വാഹനങ്ങൾ പിടിച്ചെടുത്തു.

എഞ്ചിൻ വേഗത വർദ്ധിപ്പിക്കുന്നതിന് പവർ ബൂസ്റ്ററുകളടക്കമുള്ള മോഡി കൂട്ടൽ മൂലം മറ്റുള്ളവരുടെ ജീവന് ഭീഷണിയുയർത്തിയതായും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതായും അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.അബ്ദുൽ റഹിം ബിൻ ഷാഫിയ പറഞ്ഞു.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നുവെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. ഇത്തരം മാറ്റങ്ങൾക്ക് വേണ്ടി വാഹനങ്ങൾ മോഡി കൂട്ടുമ്പോൾ ഗുരുതരവും മാരകവുമായ അപകടങ്ങൾക്ക് കാരണമാകുമെന്നും ദുബായ് പോലീസ് പറഞ്ഞു

error: Content is protected !!