ദുബായ്

ദുബായ് സൈക്ലിംഗ് ഇവന്റിന്റെ ഭാഗമായി വെള്ളിയാഴ്ച ചില റോഡുകൾ ഭാഗികമായി അടച്ചിടും ; ആർ‌ടി‌എ

നാളെ വെള്ളിയാഴ്ച ദുബായ് റൈഡ് സൈക്ലിംഗ് ഇവന്റിനായി നിരവധി ട്രാഫിക് നടപടികൾ സ്വീകരിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

താഴെപറയുന്ന റോഡുകൾ പുലർച്ചെ 4 നും രാവിലെ 8 നും ഇടയിൽ അടച്ചിടുമെന്ന് ആർ‌ടി‌എ വ്യക്‌തമാക്കി.

ഷെയ്ഖ് സായിദ് റോഡ് അടയ്ക്കും പകരമായി അൽ ഖൈൽ റോഡ് ഉപയോഗിക്കാം,ലോവർ ഫിനാൻഷ്യൽ സെന്റർ റോഡും അടയ്ക്കും പകരമായി അപ്പർ ഫിനാൻഷ്യൽ സെന്റർ റോഡ് ഉപയോഗിക്കാം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് അടയ്ക്കും പകരമായി ബുർജ് ഖലീഫ റോഡ് ഉപയോഗിക്കാം.

2020 നവംബർ 20 ന് നടക്കുന്ന ദുബായ് റൈഡ് ചലഞ്ചിനായി പൊതുജനങ്ങളുടെ പങ്കാളിത്തം സുഗമമാക്കുന്നതിന് ആർ‌ടി‌എ നടപ്പിലാക്കിയ ട്രാഫിക് നടപടിക്രമങ്ങൾ പരിശോധിക്കാൻ എല്ലാവരോടും ആർ‌ടി‌എ അഭ്യർത്ഥിച്ചു.

error: Content is protected !!