ദുബായ് മുനിസിപ്പാലിറ്റി നടത്തിയ പുതിയ പരിശോധനയിൽ കോവിഡ് സുരക്ഷാ നടപടികൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ദുബായിലെ മൂന്ന് ബിസിനസ്സ് സ്ഥാപനങ്ങൾ അടപ്പിച്ചു.
കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഇന്റർനാഷണൽ സിറ്റിയിലെ ഒരു ഷിഷ കഫെ, അൽ ബാർഷ സൗത്തിലെ ഫിറ്റ്നസ് സെന്റർ, നെയ്ഫിലെ ഒരു ലോൺഡ്രി എന്നിവ അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
നവംബർ 23 ന് മുനിസിപ്പാലിറ്റി നടത്തിയ ഏറ്റവും പുതിയ 2,253 പരിശോധനളിലൂടെയാണ് ഈ 3 സ്ഥാപനങ്ങൾ അടച്ചത്. ഇതിന് പുറമെ ഒരു ബിസിനസ്സ് സ്ഥാപനത്തിന് പിഴ ചുമത്തുകയും 27 പേർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി പൗരസമിതി വ്യക്തമാക്കി. 2,222 സ്ഥാപനങ്ങൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
#DubaiMunicipality closed one shisha cafe, one laundry, and one gym for failing to comply with the precautionary measures. Violated 1 institution, issued 27 warnings, while 2,222 institutions were eligible for the approved requirements during 2,253 visits on Nov 23. pic.twitter.com/Cm64tepNh2
— بلدية دبي | Dubai Municipality (@DMunicipality) November 24, 2020