കേരളം

വയനാട്ടിൽ വൃദ്ധ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിലെ മുള്ളന്‍കൊല്ലിയില്‍ വൃദ്ധദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍(80)ഭാര്യ സുമതി (77) എന്നിവരാണ് മരിച്ചത്.
വീടിന്റെ മുന്‍ഭാഗത്തായാണ് കരുണാകരനെയും സുമതിയേയും ഇന്നലെ അർദ്ധ രാത്രി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. രണ്ട് പേര്‍ വിവാഹിതരും ഒരാള്‍ അവിവാഹിതയുമാണ്. അവിവാഹിതയായ മകള്‍ക്കൊപ്പമാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്.

error: Content is protected !!