ഫുജൈറ

ഫുജൈറയിലെ മസാഫി ഫ്രൈഡേ മാർക്കറ്റിൽ തീപ്പിടുത്തം ; നിരവധി കടകൾ കത്തി നശിച്ചു

ഫുജൈറയിലെ മസാഫി- സൂക് അൽ ജുമയിലെ ഫ്രൈഡേ മാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെ തീപ്പിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി അടുത്തുള്ള സ്ഥലത്തേക്ക് പടരുന്നതിനുമുമ്പ് തീ നിയന്ത്രണവിധേയമാക്കിയിരുന്നു.

error: Content is protected !!