ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കൊ-വിന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ വാക്‌സിന്‍ എത്തിക്കുന്നതുമുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആണ് ഉണ്ടാവുക.

ഐ.സി.എം.ആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ ഏജന്‍സികളും സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമുള്ള ഡാറ്റകള്‍ ക്രോഡീകരിക്കാനും ആപ്പ് ഉപയോഗിക്കും.

രാജ്യത്ത് 20,000 വാക്‌സീന്‍ സംഭരണ കേന്ദ്രങ്ങളാണ് ഇതിന് വേണ്ടി സജ്ജമാക്കുന്നത്. മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സീന്‍ ഷെഡ്യൂള്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ ആപ്പ് വഴിയാണ് നോക്കുക. ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളും, എവിടെ വച്ചാകും വാക്സിൻ നൽകുകയെന്നതും, ആരാണ് വാക്സിൻ നൽകുകയെന്നതും ഈ ആപ്ലിക്കേഷനിലൂടെ അറിയാം.വാക്സിന്‍റെ രണ്ട് ഡോസുകൾ നൽകിക്കഴിഞ്ഞാൽ ഈ ആപ്ലിക്കേഷൻ വഴി തന്നെയാകും ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റും നൽകുക.

error: Content is protected !!