ഷാർജ

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലെ വെയർഹൗസിൽ വൻ തീപ്പിടുത്തം

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 6 ലെ ഒരു വെയർഹൗസിൽ വൻ തീപിടിത്തമുണ്ടായതായി സിവിൽ ഡിഫൻസ് വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് ശനിയാഴ്ച വൈകുന്നേരം 4.20 നാണ് ഓട്ടോ സ്‌പെയർ പാർട്‌സ് വെയർഹൗസിൽ തീപിടുത്തമുണ്ടായത്.

അഗ്നിശമന സേനാംഗങ്ങളും പോലീസും എത്തി തൊട്ടടുത്തുള്ള വെയർഹൗസികളിലേക്ക് തീ പടരാതിരിക്കാൻ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവർത്തനം നടത്തുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ആളപായമൊന്നമില്ലെന്നാണ് പ്രാഥമിക നിഗമനം

error: Content is protected !!