റാസൽഖൈമ

ഇൻകാസ് യു എ ഇ കേന്ദ്ര കമ്മിറ്റി, സംസ്ഥാന ഘടകങ്ങളെ ആദരിച്ചു.

ഇൻകാസ് യു എ ഇ കേന്ദ്രകമ്മിറ്റി നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷനിൽ വച്ച് സംസ്ഥാന ഘടകങ്ങൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.

കോവിഡ് ദുരന്ത കാലത്ത് ഇൻകാസ് യു എ ഇ യിൽ നടത്തിയ സാമൂഹ്യ / ജീവകാരുണ്യ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് , അബുദാബി, ഷാർജ, ദുബായ്, റാസൽഖൈമ, അൽ ഐൻ, ഉം അൽ ക്വയിൻ, ഫുജൈറ, അജ്മാൻ കമ്മിറ്റികൾക്ക് അവാർഡുകളും
പ്രശസ്തി പത്രവും സമ്മാനിച്ചത്.ഇൻകാസ് കേന്ദ്രകമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ശ്രീ. ടി. എ. രവീന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം ആശംസിക്കുകയും, മാസങ്ങളായി
നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ വിവരിക്കുകയും ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ഈ. പി. ജോൺസൺ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട
സ്വദേശി അതിഥികൾ, ബ്രിഗേഡിയർ അലി അഹമ്മദ് മെഹബൂബി, മിസ്റ്റർ ഒമർ മത്താർ അലി (സിവിൽ ഡിഫൻസ്, റാസൽ ഖൈമ) എന്നിവർ സംസ്ഥാന കമ്മിറ്റികൾക്കും വ്യക്തികൾക്കുമുള്ള അവാർഡു കളും പ്രശസ്തി പത്രവും കൈമാറി.കേന്ദ്ര കമ്മിറ്റി ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഏറ്റെടുത്ത് വിജയിപ്പിച്ച കോർഡിനേറ്റർമാരായ എസ്. എ. സലിം, അനുരാ മത്തായി, മുനീർ കുമ്പള, കെ. എം. അബ്ദുൽ മനാഫ്, പി. ആർ. പ്രകാശ്, നാസർ അൽദാന, കോവിഡ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായ സി. പി. അബ്ദുൽ ജലീൽ, അനൂപ് ആർ. നമ്പ്യാർ, ഷാജഹാൻ ഹൈദരാലി, സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എ. വി. മധു, മെഡിക്കൽ ക്യാമ്പ് കോ ഓർഡിനേറ്റർ ഷാജി ഷംസുദ്ദീൻ, മാധ്യമ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച് ഗൾഫിൽ ഉടനീളം ശ്രദ്ധയാകർഷിച്ച ജയ്ഹിന്ദ് ടിവി മിഡിൽ ഈസ്റ്റ് ചീഫ്, എൽവിസ് ചുമ്മാർ എന്നിവർ അവാർഡുകൾ സ്വീകരിച്ചു.റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. S. A. സലീം,
എം. പി. രാമചന്ദ്രൻ, സലിം ചിറക്കൽ (വൈസ് പ്രസിഡൻറ്മാർ)ചന്ദ്രപ്രകാശ് ഇടമന, കെ. എം. അബ്ദുൽ മനാഫ്, അബ്ദുൽ മജീദ്
(സെക്രട്ടറിമാർ)യേശു ശീലൻ, അഡ്വക്കേറ്റ് വൈ. എ. റഹീം, നദീർ കാപ്പാട്, കെ. സി. അബൂബക്കർ, സഞ്ജു പിള്ള, നസീർ മുറ്റിച്ചൂർ, നാസർ അൽമഹ, മുനീർ കുമ്പള, C. P. അബ്ദുൾ ജലീൽ,ഷാജഹാൻ ഹൈദരാലി, എ. വി. മധു, ഷാജി ഷംസുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാസർ അൽദാന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

error: Content is protected !!