ഇന്ത്യയിൽ ഇതുവരെയായി 93.51 ലക്ഷം പേര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
485 പേര് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചതടക്കം കോവിഡ് ബാധിതരായി ഇതുവരെ ഇന്ത്യയില്‍ 1,36,200 പേരാണ് മരിച്ചത്. അതേ സമയം നിലവില്‍ 4,54,940 പേര് മാത്രമാണ് ചികിത്സയിലുള്ളത്.87,59,969 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര് രോഗമുക്തരായി.