ഇന്ത്യ

ഇന്ത്യയിൽ 24 മണിക്കൂറിൽ കോവിഡ് ബാധിതർ 43,082 പേർ : എണ്ണം കുറയുന്നതിന്റെ ആശ്വാസം

ഇന്ത്യക്ക് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 93,09,788 ആയി ഉയര്‍ന്നു.

പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 492 പേരാണ് മരിച്ചത്. കൊറോണയെ തുടര്‍ന്ന് 4,55,555 പേര്‍ക്ക് ഇന്ത്യയിൽ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.

4,38,667 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 87,18,517 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 39,379 പേരാണ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.

13,70,62,749 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 11,31,204 സാമ്ബിളുകളാണ് പരിശോധിച്ചതെന്ന് ഐ സി എം ആര്‍ അറിയിച്ചു.

error: Content is protected !!