ഇന്ത്യ റാസൽഖൈമ

അടുത്ത ആഴ്ച മുതൽ സ്‌പൈസ് ജെറ്റിന്റെ റാസ് അൽ ഖൈമ വിമാന സർവീസുകൾ തുടങ്ങുന്നു

2020 നവംബർ 26 മുതൽ ഇന്ത്യയുടെ സ്‌പൈസ് ജെറ്റിന്റെ ആദ്യത്തെ കൊമേർഷ്യൽ വിമാനസർവീസ് തുടങ്ങുമെന്നും റാസ് അൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം (ആർ‌കെ എയർപോർട്ട്) ഇന്ന് ശനിയാഴ്ച അറിയിച്ചു.

പ്രാരംഭ ഘട്ടത്തിൽ റാസ് അൽ ഖൈമയിൽ നിന്നും ആഴ്ച്ചയിൽ 2 ഫ്ലൈറ്റുകൾ എന്ന നിലയിൽ സ്‌പൈസ് ജെറ്റിന്റെ ആദ്യ വിഭാഗ വിമാനസർവീസുകൾ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യയിലെതന്നെ 28 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ബന്ധപ്പെടുത്തിയാകും ഉണ്ടാകുക.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യു‌എഇയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് റാസ് അൽ ഖൈമ വിമാനത്താവളത്തിലേക്ക് സ്‌പൈസ് ജെറ്റ് പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കുന്നത്.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള സൗജന്യ ട്രാൻസ്‌പോർട്ടേഷൻ ഉൾപ്പെടെ റാസ് അൽ ഖൈമയിൽ നിന്നും – ഡൽഹിലേക്ക് സ്പൈസ് ജെറ്റിന്റെ ഏറ്റവും വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് – നിരക്ക് 730 ദിർഹമാണ്. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഖോർഫഖാൻ, ദിബ്ബ, ഉം അൽ ക്വെയ്ൻ എന്നിവിടങ്ങളിൽ നിന്നും യാത്രക്കാർക്ക് ട്രാൻസ്‌പോർട്ടേഷൻ ലഭിക്കും.

error: Content is protected !!