ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) നിർമ്മിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നാലാം ഘട്ടം പ്രവർത്തനസജ്ജമായി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ സംഭരണ ശേഷിയാണ് സോളാർ പാർക്കിനുള്ളത്. ഇതിലൂടെ 320,000 വീടുകളിൽ വൈദ്യുതി എത്തിക്കാൻ കഴിയുമെന്നും പ്രതിവർഷം 1.6 ദശലക്ഷം ടൺ കാർബൺ ഉദ്വമനം കുറയ്ക്കുമെന്നും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു.
15.78 ബില്യൺ ദിർഹം ചെലവിട്ടാണ് 950 മെഗാവാട്ട് ഊർജ്ജം ഉത്പാതിപ്പിക്കാൻ ശേഷിയുള്ള പദ്ധതിയുടെ നാലാം ഘട്ടം സാക്ഷാത്കരിച്ചത് . മൊത്തം 44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പദ്ധതി ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൗരോർജ്ജ ടവർ (262.44 മീറ്റർ ) എന്ന പ്രത്യേകതയും ഇതിനുണ്ട്.
المرحلة الرابعة من مجمع محمد بن راشد آل مكتوم للطاقة الشمسية ستكون من أكبر مشاريع تخزين الطاقة الشمسية على مستوى العالم https://t.co/cchElSLknt #الإمارات #دبي pic.twitter.com/atkktC1n4n
— Dubai Media Office (@DXBMediaOffice) November 28, 2020