യുഎസില്‍ കണ്ടെത്തിയ കൊറോണ വൈറസ് വാക്സിനായ മൊഡേണ 100 ശതമാനവും ഫലപ്രദമാണെന്ന് തെളിഞ്ഞതായി മൊഡേണ കമ്പനി.കോവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ക്ക് മൊഡേണ വാക്സിൻ നല്കിയപ്പോള് 100 ശതമാനവും ഫലപ്രദമായെന്നാണ് കമ്പനി അറിയിക്കുന്നത്.ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൊഡേണ അവകാശപ്പെടുന്നു.
ഞങ്ങൾ വിശ്വസിക്കുന്നത് വാക്സിൻ വലിയ രീതിയില്‍ ഫലപ്രദമാകുന്നുവെന്നാണ്, അത് തെളിയിക്കാനുള്ള തെളിവുകള്‍ ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്. മൊഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സാക്സ് പ്രതികരിച്ചു.
നേരത്തെ 95ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ ഫൈസർ വാക്സിൻ പോലെതന്നെ പുതിയ സാങ്കേതിക വിദ്യയായ സിന്ദറ്റിക് മെസഞ്ചര്‍ ആര്‍എന്‍എ തന്നെയാണ് മൊഡോണയും ഉപയോഗിച്ചിരുന്നത് .അടിയന്തിര ഉപോയോഗത്തിന് അനുമതി തേടി നേരത്തെ തന്നെ ഫൈസർ അധികൃതർക്ക് അപക്ഷ നല്‍കിയിരുന്നു.യുഎസില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുടെ അനുവാദത്തിനായി അപേക്ഷ നൽകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് മൊഡേണ കമ്പനി അറിയിച്ചു,