യു എ ഇയിൽ 49-ാമത് ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളിൽ കുടുംബ സമ്മേളനങ്ങൾ പരിമിതപ്പെടുത്തുന്നതുൾപ്പെടെ നിരവധി കോവിഡ് അനുബന്ധ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്നലെ ഞായറാഴ്ച രാത്രി ദുബായ് മീഡിയ ഓഫീസ് ട്വീറ്റിലാണ് പുതിയ മുന്നറിയിപ്പുകൾ നൽകിയത്.
കുടുംബ സമ്മേളനങ്ങൾ വീട്ടിൽ 20 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും യുഎഇ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കൽ എന്നിങ്ങനെയുള്ള ഔദ്യോഗിക ആരോഗ്യ-സുരക്ഷാ മുൻകരുതൽ നടപടികൾ എല്ലായ്പ്പോഴും പാലിക്കാനും അറിയിപ്പിൽ പറയുന്നു.