ഇന്ത്യ

നിവാർ : തീവ്രത കുറഞ്ഞു ; വൻ കൃഷി നാശം ;ഈ ആഴ്ച കൂടി മഴ തുടരും

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിലും വന്‍ കൃഷിനാശം. കാറ്റിന്റെ തീവ്രത കുറ‍ഞ്ഞെങ്കിലും ഈയാഴ്‌ച കൂടി മഴ തുടരുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടില്‍ മൂന്നുപേരും ആന്ധ്രയില്‍ ഒരാളും മരിച്ചു. തമിഴ്നാട്ടിലേ ചെങ്കല്‍പ്പെട്ട്‌ ജില്ലയില്‍ മാത്രം 1700 ഏക്കര്‍ നെല്‍കൃഷി നശിച്ചു.

പുതുച്ചേരിയില്‍ ഇതുവരെ 400 കോടിയുടെ നഷ്‌ടം ഉണ്ടായതായാണ് വിവരം. ചെമ്ബരപ്പാക്കം തടാകത്തില്‍ നിന്ന് തുറന്നു വിടുന്ന വെളളത്തിന്റെ അളവ് 1500ഘന അടി ആയി കുറച്ചു. ഇതോടെ അടയാര്‍ പുഴയിലെ ജല നിരപ്പ് താഴ്ന്നു. നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ നിന്ന് വെളളം ഇറങ്ങി തുടങ്ങി.മുന്‍കരുതല്‍ നടപടികളെടുത്തതിനാല്‍ നാശനഷ്‌ടങ്ങള്‍ കുറയ്‌ക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

error: Content is protected !!